പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി;പ്ലസ് വൺ പുസ്തകത്തിലുണ്ടെന്ന വിശദീകരണവുമായി എൻസിഇആർടി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 3 June 2023

പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി;പ്ലസ് വൺ പുസ്തകത്തിലുണ്ടെന്ന വിശദീകരണവുമായി എൻസിഇആർടി

ദില്ലി: പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി. പ്ലസ് വൺ പാഠപുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി. പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോ‍ഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം.

കഴിഞ്ഞ ദിവസമാണ് എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയത്. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. 

ഗാന്ധിവധം, മു​ഗൾ ചരിത്രം, ​ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രം​ഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാ​ഗങ്ങളും ഒഴിവാക്കി. പാഠഭാ​ഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. 

The post പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി;പ്ലസ് വൺ പുസ്തകത്തിലുണ്ടെന്ന വിശദീകരണവുമായി എൻസിഇആർടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/9oOJZyx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages