മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്: മന്ത്രി എംബി രാജേഷ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 11 June 2023

മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്: മന്ത്രി എംബി രാജേഷ്

മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുതെന്നും മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല എന്നും മന്ത്രി മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് പ്രതികരിച്ചു.

വാർത്തകൾ വല്ലാതെ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. സംസ്ഥാനത്തെ ഒരു മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത കാര്യം മന്ത്രി ഓർമ്മപ്പെടുത്തി. ഗൂഢാലോചനക്കേസിൽ മാധ്യമ പ്രവർത്തകയെ പ്രതി ചേർത്തതിൽ പ്രതികരിക്കാനില്ല എന്നും മന്ത്രി അറിയിച്ചു.

ഗസ്റ്റ് അധ്യാപികയായി നിയമനം ലഭിക്കാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് വിദ്യ മുൻ എസ്എഫ്ഐ നേതാവാണെന്ന കാര്യങ്ങൾ മാധ്യമങ്ങൾ നൽകുന്നു. മുൻ എസ്എഫ്ഐ നേതാവാണെന്ന പ്രചരണം തെറ്റ് .വിദ്യക്ക് എതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം തന്നെ കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസികൾക്ക് പലയിടത്തുനിന്നും ഭീഷണികൾ ഉണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചില മാധ്യമങ്ങൾ അടക്കം ഭീഷണിപ്പെടുത്തിയെന്ന് ഏജൻസികൾ തന്നോട് പറഞ്ഞു.ഇതിന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം ആരോപണമായി ഉന്നയിക്കാത്തതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

The post മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്: മന്ത്രി എംബി രാജേഷ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/JreIwb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages