കേരളാ സ്റ്റോറിയെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല: കെസിബിസി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 10 May 2023

കേരളാ സ്റ്റോറിയെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല: കെസിബിസി

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദ കേരളാ സ്റ്റോറി സിനിമയെ പിന്തുണച്ച് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി. കേരളാ സ്റ്റോറി ഐഎസ് ഭീകരരുടെ തേർവാഴ്ചയാണ് തുറന്നുകാട്ടുന്നത്… അതിനെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ”കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്. ചില സിനിമകൾക്ക് പിന്നിൽ യഥാർത്ഥ കഥകൾ കാണും. കേരള സ്റ്റോറി ഐ എസ് ഭീകരരുടെ തേർവാഴ്ചയാണ് തുറന്നുകാട്ടുന്നത്; അതിനെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല.

പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ അതിനെ അനാവരണം ചെയ്യുന്നതാണ് പലരെയും അസ്വസ്ഥതപ്പെടുത്തുന്നത്. ഐഎസ് മുസ്ലീം സമുദായത്തിന്റെ പരിച്ഛേദമെന്ന് ആരും പറയുന്നില്ല. കേരളാ സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്തുന്നതല്ല.

കേരളത്തിൽ നിന്ന് പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടത് കൊണ്ട് അവരുടെ കഥ സിനിമയാക്കി. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണ്; ആ പദമായിരിക്കും പലർക്കും ഉൾക്കൊള്ളാൻ സാധിക്കാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തുന്നത് തെറ്റാണ്”- അദ്ദേഹം പറഞ്ഞു.

The post കേരളാ സ്റ്റോറിയെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ല: കെസിബിസി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ELo5meG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages