വിജയ് ദേവരകൊണ്ടയുടേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക.
ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ നിര്‍വാണ അറിയിച്ചിരുന്നു.ഇപ്പോഴിതാ ‘ഖുഷി’യുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുന്നതില്‍ വിജയ് ദേവരകൊണ്ടയോട് നായിക സാമന്ത ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ചിത്രീകരണം പെട്ടെന്ന് തുടങ്ങും എന്നും താന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ‘ഖുഷി’യെ കുറിച്ച് അന്വേഷിച്ച ആരാധകന് ട്വിറ്ററില്‍ സാമന്ത മറുപടി നല്‍കിയത്. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി കാത്തിരിക്കുന്നുവെന്ന് സാമന്തയുടെ ‘മയോസൈറ്റിസ്’ രോഗബാധയെയും ഉദ്ദേശിച്ച് വിജയ് ദേവെരകൊണ്ട ട്വീറ്റ് ചെയ്‍തു. നന്ദിയുണ്ടെന്നായിരുന്നു സാമന്ത മറുപടി എഴുതിയത്.എന്തായാലും ഇവരുടെ പ്രതികരണങ്ങള്‍ ഹിറ്റായിരിക്കുകയാണ്.
ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ശാകുന്തളം’ ആണ്. ഗുണശേഖര്‍ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്ബോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഫെബ്രുവരി 17ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സാമന്തയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
The post വിജയ് ദേവരകൊണ്ടയോട് ക്ഷമ ചോദിച്ച് സാമന്ത appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/JiZ9koP
via IFTTT
No comments:
Post a Comment