തിരുവനന്തപുരം : നയനയുടെ മരണത്തില്‍ ആത്മഹത്യ സാധ്യത തള്ളികളയാനാകില്ലെന്ന് മുന്‍ ഫൊറന്‍സിക് സര്‍ജന്റെ മൊഴി.
ക്രൈം ബ്രാഞ്ചിനാണ് ഡോ.ശശികല മൊഴി നല്‍കിയത്. മരണ കാരണം കഴുത്തിനേറ്റ ക്ഷതമാണ്. നയനയുടെ മൃതദേഹത്തില്‍ കഴുത്തില്‍ ഉരഞ്ഞ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകള്‍ ഉണ്ടാക്കാം.
മൃതദേഹം കിടന്ന മുറി താന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് കതകിന്റെ കുറ്റി അല്‍പ്പം പൊങ്ങിയ നിലയിലായിരുന്നു. നയനക്ക് ആക്സിഫിഷ്യോ ഫീലിയ ഉണ്ടോയെന് അറിയണമെങ്കില്‍ നയനയുടെ ജീവചര്യകള്‍ മുഴുവന്‍ മനസിലാക്കണം. നയനയുടെ മൃതദേഹം കോള്‍ഡ് ചേമ്ബറില്‍ കയറ്റുന്നത് 2019 മാര്‍ച്ച് 24 ന് പുലര്‍ച്ചെ 2.30 നാണ്. ഇതിന് 18 മണിക്കൂര്‍ മുമ്ബ് മരണം സംഭവിച്ചു വെന്നും ഡോക്ടറുടെ മൊഴിയില്‍ പറയുന്നു.
The post നയനയുടെ മരണത്തില്‍ ആത്മഹത്യ സാധ്യത തള്ളികളയാതെ ഫൊറന്‍സിക് സര്‍ജൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/0elt7Er
via IFTTT
No comments:
Post a Comment