ഇടുക്കി കുമളിയിൽ അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴു വയസുകാരനെ ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഏഴ് വയസുകാരന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു. സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്‌തത്. ഏഴ് വയസുകാരന്റെ കൈയിലും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അമ്മ തയ്യാറായിരുന്നില്ല. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
The post ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/z6avNJ1
via IFTTT
No comments:
Post a Comment