ദില്ലി : കേന്ദ്രസര്‍ക്കാരിന് കീഴിലെ ദില്ലി വികസന അതോറിറ്റിയുടെ കെട്ടിടം പൊളിക്കലില്‍ വീട് നഷ്ടമായി മലയാളികളും.
നൂറിലധികം മലയാളി കുടുംബങ്ങള്‍ക്കും വീടുവിട്ടിറങ്ങാന്‍ നോട്ടീസ് നല്‍കി. അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ വിവിധ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. നിയമപരമായി രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങള്‍ ആണെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങാന്‍ ആണ് വീട്ടുടമസ്ഥരുടെ തീരുമാനം. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിലുള്ള ബിജെപിയുടെ അമര്‍ഷമാണ് നടപടിക്ക് പിന്നിലെന്ന് മലയാളികള്‍ ആരോപിച്ചു.
The post ദില്ലി വികസന അതോറിറ്റിയുടെ കെട്ടിടം പൊളിക്കലില്‍ വീട് നഷ്ടമായി മലയാളികളും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/4IxcbQe
via IFTTT
No comments:
Post a Comment