ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും.
ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കര്‍ണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് യെദിയൂരപ്പ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന് മുന്‍മുഖ്യമന്ത്രിയുടെ പേര് നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മയ് പറഞ്ഞു.
The post കര്‍ണാടകയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/MQYPoCE
via IFTTT
No comments:
Post a Comment