തിരുവനന്തപുരം: വെള്ളക്കരം കൂട്ടലില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്.
നിയമസഭ ചേരുമ്ബോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറാണ് വിഷയം ക്രമപ്രശ്‌നമായി ഉന്നയിച്ചത്.
വെള്ളക്കരം കൂട്ടുന്നത് മന്ത്രി നിയമസഭയ്ക്ക് പുറത്താണ് പ്രഖ്യാപിച്ചത്. സഭ സമ്മേളിക്കുന്ന അവസരത്തില്‍ അത്തരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്ത് പ്രഖ്യാപിക്കുന്നത് നിയമക്രമത്തിലുള്ളതാണോയെന്ന് അനില്‍കുമാര്‍ ചോദിച്ചു.
ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ റൂളിങ് നടത്തിയത്. സഭ ചേരുമ്ബോള്‍ ഇത്തരം സര്‍ക്കാര്‍ തീരുമാനങ്ങള്‍ ആദ്യം സഭയിലാണ് പറയേണ്ടത്. അത് പുറത്തു പറഞ്ഞത് ശരിയായില്ല. മേലില്‍ സഭ സമ്മേളിക്കുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
The post വെള്ളക്കരം കൂട്ടലില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ZzGps9I
via IFTTT
No comments:
Post a Comment