അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ല: അമിത് ഷാ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 February 2023

അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ല: അമിത് ഷാ

വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരാളികൾ ഉണ്ടാകില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം പൂര്‍ണഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുന്നേറുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപികരിക്കും. രണ്ടുമാസത്തിനിടെ താന്‍ അഞ്ച് തവണ അവിടെ സന്ദര്‍ശിച്ചു. ജനങ്ങളുടെ വികാരം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. നരേന്ദ്രമോദിയോട് ജനങ്ങള്‍ക്കുള്ള സ്വീകാര്യത അത്രയ്ക്കാണെന്നും ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ത്രിപുരയില്‍ ഇത്തവണ ബിജെപി മികച്ച വിജയം നേടും. വോട്ടെണ്ണല്‍ ദിനത്തില്‍ പന്ത്രണ്ട് മണിക്ക് മുന്‍പ് ബിജെപി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു.

കൂടാതെ അദാനി വിഷയത്തിലും അമിത് ഷാ പ്രതികരിച്ചു. അദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ലെന്നും പ്രതിപക്ഷത്തിന് വെറുതെ ബഹളം വെക്കാന്‍ മാത്രമെ അറിയുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു

The post അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ല: അമിത് ഷാ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/5cWNH8J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages