തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു.
രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. മുന്‍വശത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങലിലെ തന്റെ സ്ഥാപനത്തിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു
The post വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/hJMYdbo
via IFTTT
No comments:
Post a Comment