കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച;ഫൊറന്‍സിക് ലാബിലെ തടവുകാരി ചാടിപ്പോയി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 11 February 2023

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച;ഫൊറന്‍സിക് ലാബിലെ തടവുകാരി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറന്‍സിക് ലാബിലെ തടവുകാരിയായ അന്തേവാസി ചാടിപ്പോയി.

മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ചാടിപ്പോയത്.

ഇവരെ ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കി മാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം.

രാത്രി 12.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് പൂനം. ഭര്‍ത്താവായ സഞ്ജിത് പാസ്വാനെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.

സുരക്ഷാ ജീവനക്കാരാണ് ഇവര്‍ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പാരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു

The post കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച;ഫൊറന്‍സിക് ലാബിലെ തടവുകാരി ചാടിപ്പോയി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/C97Hx5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages