തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്ബത് മണിക്കാണ് ബജറ്റ് അവതരണം.
സംസ്ഥാനത്ത് ധന പ്രതിസന്ധി തുടര്‍ന്നേക്കുമെന്ന് സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇത് മറികടക്കാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍
ബജറ്റില്‍ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വര്‍ദ്ധനക്കുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകും. നികുതികള്‍ കൂട്ടാനും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പണമീടാക്കാനും പിഴത്തുകകള്‍ കൂട്ടാനുമെല്ലാം നടപടി വരും. ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത
The post സംസ്ഥാന ബജറ്റ് ഇന്ന്;നികുതികള്‍ കൂട്ടാനും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പണമീടാക്കാനും പിഴത്തുകകള്‍ കൂട്ടാനുമെല്ലാം നടപടി സാധ്യത appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/IfTZ8g5
via IFTTT
No comments:
Post a Comment