തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 February 2023

തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു

തുര്‍ക്കി : തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി,

വമ്ബന്‍ ഭൂചലനത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണു . കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ വീണപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുന്നു.

ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.

മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.ഇസ്താംബുള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് താല്‍ക്കാലികമായി നിര്‍ത്തി.രക്ഷാപ്രവര്‍ത്തനം വൈകിയെന്ന കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുര്‍ക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് എര്‍ദോഗന്‍ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ ആയിട്ടില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു.

The post തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hmtExni
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages