മോസ്കോ: യുക്രെയ്ന് കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കാന്‍ തയ്യാറായി ലോകരാജ്യങ്ങള്‍. നീക്കത്തോട് കടുത്ത എതിര്‍പ്പുമായി റഷ്യയും,ഉത്തരകൊറിയയും രംഗത്ത് എത്തി.
ഒളിംപിക്സില്‍ മത്സരിക്കാന്‍ റഷ്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ യുക്രെയ്ന്‍ പ്രതിഷേധിച്ചു.
31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകള്‍ നല്‍കാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാര്‍ഡ് ടാങ്കുകള്‍ നല്‍കുമെന്ന് ജര്‍മനിയും കാനഡയും. യുക്രെയ്നായി നീളുന്ന അന്താരാഷ്ട്ര സഹായങ്ങളില്‍ റഷ്യക്കൊപ്പം തന്നെ വെറിളി പൂണ്ടിരിക്കുകയാണ് ഉത്തരകൊറിയയും. ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് സഹോദരനോളം കരുത്തയായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അമേരിക്ക ലക്ഷ്മണലേഖ കടക്കുന്നുവെന്നാണ് ജോങിന്റെ വിമര്‍ശനം.അത്യന്തം പ്രകോപനകരവും, അധികചെലവുണ്ടാക്കുന്നതുമായ നടപടിയെന്നാണ് യുദ്ധടാങ്കുകള്‍ അയക്കുമെന്ന പ്രഖ്യാപനങ്ങളോടുള്ള റഷ്യയുടെ പ്രതികരണം. മറുവശത്ത്,
റഷ്യന്‍ അത്ലറ്റുകള്‍ക്ക് ഒളിംപിക്സ് മത്സരങ്ങളില്‍ അവസരമൊരുക്കുമെന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ നിലപാടിനെ ചൊല്ലി യുക്രെയ്ന്‍ കടുത്ത പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റഷ്യന്‍ അത്‌ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കുന്നത് തടയാന്‍ യുക്രെയ്ന്‍ അന്താരാഷ്ട്ര ക്യാമ്ബയിന്‍ തുടങ്ങും. ഒളിംപിക്സിലെ നിഷ്പക്ഷ റഷ്യന്‍ പതാകകളില്‍ രക്തം പടരുമെന്നാണ് സെലന്‍സ്കിയുടെ മുന്നറിയിപ്പ്.
The post യുക്രെയ്ന് കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കാന്‍ തയ്യാറായി ലോകരാജ്യങ്ങള്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ruvLota
via IFTTT
No comments:
Post a Comment