തൊടുപുഴ: മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
പാലക്കാട് സ്വദേശിയായ ആല്‍വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമത്തിന് പിന്നില്‍ പ്രണയനൈരാശ്യമാണെന്ന് പൊലീസ് പറഞ്ഞു. കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആല്‍വിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രിന്‍സിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മൂന്നാറില്‍ ടിടിസി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിക്ക് ചൊവ്വാഴ്ച വൈകീട്ടാണ്
വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി മൂന്നാറില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനിടെ, പാലക്കാട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് അവിടെയെത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
The post മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/bEfNiKk
via IFTTT
No comments:
Post a Comment