താമരശ്ശേരി: ‘അഴകോടെ ചുരം’ കാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.
ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം.
യൂസര്‍ഫീ വാങ്ങാന്‍ വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
The post താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2SDk6tI
via IFTTT
No comments:
Post a Comment