തൊടുപുഴ : തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു. ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് തകര്‍ന്നത്
സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവര്‍ മണ്ണിനടിയില്‍പെട്ടു. തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് നാല് പേര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്.
കുടയത്തൂര്‍ സംഗമം കവലക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെ ആണ് സംഭവം. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടിയില്‍പ്പെട്ട നാല് പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.
ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്.
The post തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു; ഒരു മരണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2qTaJo5
via IFTTT
No comments:
Post a Comment