പാലക്കാട്; യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തി. പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സുവീഷിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് യാക്കരയിലാണ് തിരിച്ചറിയാനാകാത്ത രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുവീഷാണെന്ന് തിരിച്ചറിയുന്നത്. 23 ദിവസം മുന്‍പ് സുവീഷിനെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് നിഗമനം.
from ഇ വാർത്ത | evartha https://ift.tt/tqXDR8J
via IFTTT
No comments:
Post a Comment