സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം. ശനി, ഞായർ ദിവസങ്ങളിലെ സെമി ലോക്ഡൗണ്‍ തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും വേണ്ടെന്ന നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ ജില്ലാ ഭരണകൂടത്തിന് ഏതുതരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം.
നിലവില്‍ ഉളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് യോഗത്തില്‍ തീരുമാനമായത്.
ലോക്ഡൗണിലേക്ക് പോകുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍വകക്ഷിയോഗം എത്തിയത്.
സർവകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ:
∙ കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണം
∙ കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും.
∙ രാത്രികാല കർഫ്യു തുടരും
∙ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല
∙ അണികളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കണം
∙ ആരാധനലയളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കലക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം
from ഇ വാർത്ത | evartha https://ift.tt/3dSt89O
via IFTTT
No comments:
Post a Comment