ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 27 April 2021

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണന്‍, കൃഷ്ണ നാരായണന്‍ എന്നീ കൊമ്പന്‍മാരുടെ പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജൂനിയര്‍ കേശവന്‍ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. രണ്ട് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് 30 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീസ് ആകുകയായിരുന്നു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആനക്കോട്ടയിലെ കൂടുതല്‍ പാപ്പാന്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ശുചീകരണ പ്രവര്ത്തനങ്ങള്‍ നടത്തും. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.



from ഇ വാർത്ത | evartha https://ift.tt/3dUcgPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages