കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത; ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 27 April 2021

കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത; ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം ഉന്നയിച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു.

ഇത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ മാത്രമാകും. സംസ്ഥാനത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗൺ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗൺ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികൾ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്. 

ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. ദേശീയ തലത്തിലുള്ള ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. അതിനാലാണ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കണം എന്ന ആലോചനയുള്ളത്.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

Content Summary : Lockdown may implement in 12 districts of Kerala



from ഇ വാർത്ത | evartha https://ift.tt/3tZ8lXJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages