രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം കൊടുത്തു, ചോദിച്ചാല്‍ ഇനിയും കൊടുക്കും: പി സി ജോര്‍ജ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 21 February 2021

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം കൊടുത്തു, ചോദിച്ചാല്‍ ഇനിയും കൊടുക്കും: പി സി ജോര്‍ജ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജ് എംഎല്‍എ. താന്‍ ഒരു ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ ആരും വരേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പണം പിരിക്കാന്‍ ആര് നടക്കുന്നു എന്നതിലല്ല കാര്യം. എന്ത് ആവശ്യത്തിന് എന്നതാണ് തന്റെ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജിന്റെ വാക്കുകള്‍:

“ഞാന്‍ ഒരു റോമന്‍ കത്തോലിക്കന്‍ ആണ്. എന്നാല്‍ ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടു. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍ ഇത് പറഞ്ഞ ആരും പേടിപ്പിക്കാന്‍ വരേണ്ട. രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണ്.”



from ഇ വാർത്ത | evartha https://ift.tt/3skFFXX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages