ദാദസാഹിബ് ഫാൽക്കെ പുരസ്കാരങ്ങൾ; അക്ഷയ് കുമാര്‍ മികച്ച നടൻ, നടി ദീപിക പദുക്കോൺ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 21 February 2021

ദാദസാഹിബ് ഫാൽക്കെ പുരസ്കാരങ്ങൾ; അക്ഷയ് കുമാര്‍ മികച്ച നടൻ, നടി ദീപിക പദുക്കോൺ

2020 ലെ ദാദസാഹിബ് ഫാൽക്കെ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. രാഘവ ലോറൻസ് സംവിധാനം ചെയ്ത കോമഡി ചിത്രമായ ലക്ഷ്മിയിലെ അഭിനയത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുക്കോൺ മികച്ച അഭിനേത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്. അനുരാഗ് ബസു ആണ് മികച്ച സംവിധായകൻ.

മേഘന ഗുൽസാറിൻ്റെ ഛപകിലെ മികച്ച പ്രകടനമാണ് ദീപികയെ മികച്ച നടി ആക്കിയത്. ഓം റൗതിൻ്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാൻ നായകനായ തൻഹാജിയാണ് മികച്ച ചിത്രം. മികച്ച രാജ്യാന്തര ചിത്രം പാരസൈറ്റ്. ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ ഫീമെയിൽ പുരസ്കാരം ഗിൽറ്റി എന്ന സിനിമയിലൂടെ കിയാര അദ്വാനിക്കും ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ മെയിൽ പുരസ്കാരം സുശാന്ത് സിംഗിനും ലഭിച്ചു.

മറ്റ് പുരസ്‌ക്കാരങ്ങൾ: മികച്ച ഹാസ്യ നടൻ- കുനാൽ കെമ്മു, വെബ് സീരീസിലെ മികച്ച നടൻ- ബോബി ഡിയോൽ
വെബ് സീരീസിലെ മികച്ച നടി- സുഷ്മിത് സെൻ,മികച്ച വെബ് സീരീസ്- സ്കാം (1992)



from ഇ വാർത്ത | evartha https://ift.tt/37yJK2F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages