ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; പദവി തിരിച്ചു പിടിച്ച് മുകേഷ് അംബാനി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 26 February 2021

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; പദവി തിരിച്ചു പിടിച്ച് മുകേഷ് അംബാനി

നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ഒരിക്കല്‍ കൂടി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി തിരിച്ച് പിടിച്ചു. ചൈനയിലെ ശതകോടീശ്വരനായ ഴോങ് ഷാൻഷനിൻെറ കുപ്പിവെള്ള കമ്പനിയുടെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞതാണ് മുകേഷ് അംബാനിയ്ക്ക് വീണ്ടും സ്ഥാനം തിരികെ ലഭിക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ഡിസംബർ അവസാനമാണ് അംബാനിയ്ക്ക് ഈ സ്ഥാനം നഷ്ടമായത്.

ചൈനീസ് വ്യവസായി ഴോങിൻെറ ആസ്തി ഇപ്പോള്‍ 7660 കോടി ഡോളറാണ്, അവസാന ഒറ്റയാഴ്ച കൊണ്ട് 2200 ഡോളറിലേറെയാണ് ആസ്തിയിലെ ഇടിവ് സംഭവിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ അസ്ഥിരമായ സ്ഥിതി നിലനിന്നിട്ടും, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പരിക്കേൽക്കാതെ രക്ഷപെടാൻ കാരണം, കമ്പനിയുടെ എണ്ണ-രാസവസ്തുക്കളുടെ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും പ്രത്യേക ശാഖ രൂപീകരിയ്ക്കും എന്നുമുള്ള പ്രഖ്യാപനം തന്നെയാണ്.

2020ല്‍ ബ്ലൂംബർഗ് ആഗോള ശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ അംബാനി പിന്നീട് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അദ്ദേഹത്തിൻെറ ഇപ്പോഴത്തെ ആസ്തി 8,280 കോടി ഡോളറാണ്, കഴിഞ്ഞ വർഷം ഇത് 9,000 കോടി ഡോളറായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3stOu1x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages