
എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന സമയങ്ങളിലെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ താത്പര്യം കാണിക്കുന്ന രാഹുൽ ഗാന്ധിക്ക് ബിജെപിയോട് ഇതേ സമീപനമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയെ നേരിടുന്നതിൽ നിന്നും അദ്ദേഹം എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്നും കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ എൽഡിഎഫിന്റെ ശക്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരിയിലെ ഭരണം കോൺഗ്രസിന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും അക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചോ എന്നും മുഖ്യമന്ത്രി ചോദ്യം ഉയർത്തി.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി സ്വീകരിക്കേണ്ട സമീപനമല്ല ഇത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും മികച്ച പോരാട്ടം തങ്ങൾക്ക് നടത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/2O4BRee
via IFTTT
No comments:
Post a Comment