
വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ പിന്നാലെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിലവിൽ ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്ക് ശുപാര്‍ശ നൽകുകയായിരുന്നു.
ഇതിന്മേൽ രാഷ്ട്രപതി ഭവനിൽ നിന്നും വിജ്ഞാപനം വരുന്നതോടെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണവും നിലവിൽ വരും. അടുത്തുതന്നെ കേരളത്തിനും തമിഴ്നാടിനും ബംഗാളിനും അസമിനും ഒപ്പം ഏപ്രിൽ – മെയ് മാസങ്ങളിൽ പുതുച്ചേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
from ഇ വാർത്ത | evartha https://ift.tt/3dLAPPd
via IFTTT
No comments:
Post a Comment