
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ 2020ല്‍ അസൻഡിൽ ഒപ്പുവെച്ച ഇഎംസിസിയുമായുള്ള ധാരണാ പത്രവും
സംസ്ഥാന സർക്കാർ റദ്ദാക്കി. ഇഎംസിസിയും കെഎസ്ഐഡിസിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രമാണ് മന്ത്രി ഇ പി ജയരാജന്റെ നിർദേശപ്രകാരം റദ്ദാക്കിയത്.
എന്നാൽ, വിവാദത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന ഇടപാടിലെ ഒരു ചോദ്യത്തിന് പോലും വസ്തുതപരമായി മറുപടി നൽകാൻ മന്ത്രിക്കായില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന ഫിഷറീസ് മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടത്. അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കിൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/2O084mX
via IFTTT
No comments:
Post a Comment