മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി വുഹാനിലെ ലാബ് ഡയറക്ടര്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 May 2020

മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി വുഹാനിലെ ലാബ് ഡയറക്ടര്‍

ഇ വാർത്ത | evartha
മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി വുഹാനിലെ ലാബ് ഡയറക്ടര്‍

വുഹാൻ; കൊറോണ വൈറസിനെക്കുറിച്ച് നിർണായകമായ വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടർ.മൂന്ന് തരം കൊറോണ വൈറസ് ലാബില്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.ലോകത്ത് പടര്‍ന്ന് പിടിച്ച വൈറസല്ല ലാബില്‍ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടര്‍ വ്യക്തമാക്കി.

കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ളവര്‍ ആരോപിക്കുന്നത് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നാണ്. എന്നാല്‍ ചൈന ഇത് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

എന്നാൽ ഒരിക്കലും ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ സാധ്യതയില്ലെന്നും വുഹാന്‍ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി പറഞ്ഞു. വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും, വവ്വാലുകളില്‍ നിന്നുള്ള വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും യാന്‍യി പറഞ്ഞു. ചൈനയിലെ വുഹാനിലെ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ ലോകത്താകെ രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WX2Dra
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages