ഇ വാർത്ത | evartha
കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം; ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കൊല്ലത്ത് യുവതി കിടപ്പു മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ തെളിവെടുപ്പു നടത്തി. കേസിൽ യുവതിയുടെ ഭർത്താവായ സൂരജിനെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ചല്‍ സ്വദേശിയായ ഉത്രയാണ് കിടപ്പുമുറിയില്‍ കരിമൂര്ഖന് കടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു.. ഇന്ന് പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സൂരജിനെയുമായി തെളിവെടുപ്പിനെത്തിയത്.
പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. അതേസമയം ഉത്രയുടെ വീട്ടിലെത്തിയ പ്രതി താന്‍ തെറ്റൊന്നും ചെയ്തിട്ടിലെന്ന് പറയുന്നുണ്ടായിരുന്നു.
സംഭവത്തില്‍ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പു പിടുത്തക്കാരന് സുരേഷിനെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയില്‍ പാമ്പു കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ZzNGgg
via IFTTT
No comments:
Post a Comment