ഇ വാർത്ത | evartha
ഞാൻ സുരക്ഷിതമായ കൈകളിലാണ് , കേരളത്തിൽ നിന്നും ഇപ്പോൾ എങ്ങോട്ടേക്കും ഇല്ല’; നാട്ടില്‍ നിന്നെത്തിയ സന്ദേശത്തിന് അമേരിക്കന്‍ പൗരന്‍റെ മറുപടി
തിരുവനന്തപുരം: ഇന്ത്യയിൽ കേരളത്തോളം കോവിഡിനെ പ്രതിരോധിച്ച മറ്റൊരു സംസ്ഥാനം ഉണ്ടാകില്ല. രാജ്യത്തിനകത്തും പുറത്തും നിന്നും ലഭിക്കുന്ന പ്രശംസകൾ അതിനു തെളിവ് തന്നെയാണ്.ഇപ്പോൾ ഇതാ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു അംഗീകാരം കൂടി. കൊവിഡ് 19 വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്നും രോഗ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിരികെ പോകാൻ ആഗ്രഹിക്കുന്നുള്ളൂ എന്നും അറിയിച്ച് വിദേശ പൗരൻ. അമേരിക്കന്‍ പൗരൻമാർക്ക് തിരികെ നാട്ടിലെത്താനുള്ള സാഹചര്യമൊരുക്കുന്ന ഇമെയിൽ സന്ദേശത്തിനുള്ള മറുപടിയായിട്ടാണ് ഇദ്ദേഹം ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്.
‘തിരികെ പോകാനുള്ള മെയിൽ ലഭിച്ചപ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു, ഇന്ത്യയിൽ, കേരളത്തിൽ തന്നെ തുടരുന്നതാണ് എന്നെ സംബന്ധിച്ച് സുരക്ഷിതം. ഇവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. മുന്നോട്ടുള്ള ഓരോ ചുവടുവയ്പിലും ഞാൻ സുരക്ഷിതനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പകർച്ചവ്യാധിയുടെ വ്യാപനം അവസാനിക്കുന്നത് വരെ ഇവിടമാണ് സുരക്ഷിതമെന്ന് ഞാൻ കരുതുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ എയർപോർട്ടിൽ എത്താൻ പോലും വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വരും. എന്നാൽ കേരളത്തിലായത് കൊണ്ട് എനിക്ക് പേടിയോ ആശങ്കയോ അനുഭവപ്പെടുന്നില്ല. ഞാൻ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി- നികോ’ അദ്ദേഹത്തിന്‍റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം മൂന്ന് ബ്രിട്ടീഷ് സ്വദേശികൾ കൊവിഡ് 19 സുഖപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. എറണാകുളത്തായിരുന്നു ഇവർക്ക് ചികിത്സ ലഭിച്ചത്. 83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3a0PUXR
via IFTTT
No comments:
Post a Comment