കേരളത്തോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം; ദീപം തെളിക്കൽ പോലുള്ള പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല: യെച്ചൂരി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 10 April 2020

കേരളത്തോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം; ദീപം തെളിക്കൽ പോലുള്ള പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല: യെച്ചൂരി

ഇ വാർത്ത | evartha
കേരളത്തോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം; ദീപം തെളിക്കൽ പോലുള്ള പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല: യെച്ചൂരി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്ക് കേരള മാതൃകയിൽ ആഹാരവും ഷെൽട്ടറും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കേന്ദ്രസർക്കാർ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണം. അതേപോലെ തന്നെ കൊവിഡ് തീവ്രബാധിത മേഖലകളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവ് നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.നിലവിൽ കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ ഒടുവിൽ പ്രഖ്യാപിച്ച 15,000 കോടി രൂപ അപര്യാപ്തമാണ്. കേരളം സ്വന്തം നിലയിൽ 20,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

അതേപോലെ തന്നെ പാകിസ്ഥാനിൽ നടക്കുന്നത്ര കൊവിഡ് പരിശോധനകൾ ഇന്ത്യയിൽ നടക്കുന്നില്ലെന്നും ഇവിടെ പരിശോധനാ സൗകര്യം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിക്കൽ നടപടിയോട് യോജിപ്പില്ല.അതുപോലുള്ള പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2JT3lhJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages