ഇ വാർത്ത | evartha
ജനങ്ങൾ പൊതു ഗതാഗതം ഉപയോഗിക്കാതിരിക്കാൻ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തണം: മോട്ടോർവാഹനവകുപ്പ്
മോട്ടോർവാഹനവകുപ്പ് ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാൻ മാർഗ്ഗനിർദേശങ്ങളുമായി രംഗത്ത്. കൊറോണ വൈറസ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിർദേശങ്ങൾ അടങ്ങിയ ശുപാർശ സർക്കാരിന് നൽകി.
പൊതുവാഹനങ്ങളിൽ എ സി അനുവദിക്കരുത്, പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളിൽ കയറ്റരുത്, ഇരുചക്രവാഹനമോടിക്കുന്നവർ ഫുൾവൈസർ ഹെൽമെറ്റ് ഉപയോഗിക്കണം എന്നിവയടക്കമുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഒറ്റ, ഇരട്ട നമ്പരുകളിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിൽ ഇറങ്ങാൻ അനുവദിക്കണം. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാർ പിൻവശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം.
ഇരുചക്രവാഹനമോടിക്കുന്നവർ ഫുൾവൈസർ ഹെൽമെറ്റ് ഉപയോഗിക്കണം. പിന്നിൽ ആളെ കയറ്റരുത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതുകൊണ്ടുള്ള നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും നിർദേശത്തിലുണ്ട്. ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുസ്ഥലങ്ങളിൽ യാത്രക്കാർ കൂടുന്നത് ഒഴിവാക്കണം.
അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂർണവിവരങ്ങൾ വെബ് അധിഷ്ഠിത ഡേറ്റാബേസിൽ ശേഖരിക്കണം. ബസുകളിൽ കർട്ടൻ, കിടക്കവിരികൾ, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങൾ ചെക്ക്പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാർ ബസിൽ കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
ഓട്ടോ ടാക്സി ഡ്രൈവർമാർക്കും കണ്ടക്ടർക്കും പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ നൽകണമെന്നും ബസ്, ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. പ്രവർത്തനസമയം വർധിപ്പിച്ച് അവധിദിനങ്ങൾ കൂട്ടണമെന്നാണ് നിർദേശം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3caf5IY
via IFTTT
No comments:
Post a Comment