ഇ വാർത്ത | evartha
കോവിഡ് കേരളത്തിൽ ഒരു മരണം കൂടി : ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു
കണ്ണൂർ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായിയിലെ പി. മെഹ്റൂഫ് (71) ആണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.
അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം, ഇദ്ദേഹത്തിന് എങ്ങനെ രോഗബാധയുണ്ടായി എന്ന കാര്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. സമ്പര്‍ക്കം വഴി രോഗമുണ്ടായെന്നാണ് നിഗമനം. 200ലേറെ പേരുമായി ഇദ്ദേഹം ഇടപഴകിയിരുന്നതായും വിവരമുണ്ട്. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ജില്ല കലക്ടർ അറിയിച്ചിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/39TA4y4
via IFTTT
No comments:
Post a Comment