`പപ്പൻ മാഷെ´ന്ന വെെറസിനെ പിടിച്ചുകെട്ടാൻ എന്താ താമസം?: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാത്റൂമിൽ വച്ചു ലെെംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രൻ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2020

`പപ്പൻ മാഷെ´ന്ന വെെറസിനെ പിടിച്ചുകെട്ടാൻ എന്താ താമസം?: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാത്റൂമിൽ വച്ചു ലെെംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രൻ

ഇ വാർത്ത | evartha
`പപ്പൻ മാഷെ´ന്ന വെെറസിനെ പിടിച്ചുകെട്ടാൻ എന്താ താമസം?: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാത്റൂമിൽ വച്ചു ലെെംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രൻ

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാത്റൂമിൽ വച്ചു നിരന്തരം പീഡിപ്പിച്ച അധ്യാപക നേതാവും ബിജെപി പ്രാദേശിക നേതാവുമായ വ്യക്തി ഇപ്പോഴും സർവ്വ സ്വതന്ത്രനായി നടക്കുന്നു. ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ പത്മരാജനാണ് പെൺകുട്ടിയെ പീഡനത്തിനു വിധേയനാക്കിയത്. വെെദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടും പത്മരാജൻ നിരന്തരം പെൺകുട്ടിയെ ഫോണിൽ വിളിച്ചിരുന്നതായി മനസ്സിലായെങ്കിലും പൊലീസ് ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം. അധ്യാപികയും സാഹിത്യകാരിയുമായ ദീപാനിശാന്താണ് ഇക്കാര്യം വ്യക്തമാക്കി ഫേസബുക്കിലൂടെ രംഗത്തെത്തിയത്. 

പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. പിതാവ് മരിച്ചതിനാൽ മാതാവിൻ്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയുണ്ട്.കഴിഞ്ഞ മാസം 16 ന് തലശ്ശേരി ഡി വൈ എസ് പി ഓഫീസിൽ നേരിട്ട് ചെന്ന് വീട്ടുകാർ പരാതി കൊടുക്കുയും പിറ്റേന്ന് തന്നെ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ടായിരുന്നുവെന്നും ദീപ ചൂണ്ടിക്കാട്ടുന്നു. 

സി ഐ ശ്രീജിത്തിനായിരുന്നു ആദ്യം അന്വേഷണച്ചുമതല. പിന്നീട് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെത്തുടർന്ന് മറ്റൊരാൾക്ക് ചുമതല കൈമാറി.മജിസ്ട്രേറ്റിനു മുന്നിൽ 164 പ്രകാരം കുട്ടി രഹസ്യമൊഴി കൊടുത്തിരുന്നു. അധ്യാപകൻ ഉപദ്രവിച്ച കാര്യം മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞതായി കുട്ടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഈ അധ്യാപകനെ ഇതുവരെയും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടണെന്നറിയില്ലെന്നും ദീപ പറയുന്നു. 

ദീപ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

“പപ്പൻ മാഷ് ഈ സ്കൂളില് വരണ്ടായിരുന്നു… എന്നെ വല്ലാണ്ട് എടങ്ങേറാക്കും… “

” അനക്ക് ഉമ്മോട് പറഞ്ഞൂടേ ?”

“അതൊന്നും എനക്ക് പറയാങ്കയ്യൂല… എനക്ക് ആകപ്പാടേള്ളത് എൻറുമ്മാ മാത്രാണ്.. എനക്ക് ഉപ്പയില്ലാലോ “

” പപ്പൻ മാഷ് അന്നെ എന്താ ബാത്ത്റൂമീ വെച്ച് ചെയ്തേ?”

…………………

‘രാക്ഷസൻ’ സിനിമയിലെ ഡയലോഗല്ല… രണ്ടു നാലാം ക്ലാസ്സുകാരികൾ സ്കൂളിലിരുന്ന് പറയുന്ന കാര്യങ്ങളാണിത്. അക്കാര്യം മാധ്യമ പ്രവർത്തകനോട് വിശദീകരിക്കുന്നതാണ്.

പപ്പൻ മാഷ് ക്ലാസ്സിൽ വരുമ്പോൾ, തലവേദനയാണെന്നും പറഞ്ഞ് ഡസ്കിൽ തലവെച്ചു കിടക്കുന്ന നാലാംക്ലാസ്സുകാരി.

സ്റ്റാഫ് റൂമിൽ പോയിക്കിടക്കാൻ കുട്ടിയോടു പറയുന്ന പപ്പൻ മാഷ്..

അയാളെ ഭയന്ന് സ്കൂളിലേക്ക് പോകാതെ ദിവസങ്ങളോളം വീട്ടിലിരിക്കുന്ന പെൺകുട്ടി…

ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ അവളെ സ്കൂളിലേക്ക് വിളിക്കുന്ന അധ്യാപകൻ.ഉമ്മാനെക്കൊല്ലും ‘ എന്ന ഭീഷണിയിൽ വീട്ടിൽ കള്ളം പറഞ്ഞ് അയാൾ വിളിക്കുന്നിടത്തേക്ക് ചെല്ലേണ്ടി വരുന്ന ആ കുട്ടിയുടെ ഗതികേട്…

വെറുതെയൊന്ന് ചിന്തിച്ചു നോക്കണം.ആ കുട്ടിയുടെ മാനസികാവസ്ഥ…അരക്ഷിതത്വബോധം… അനുഭവിക്കുന്ന ട്രോമ…ആ പെൺകുട്ടിയുടെ സ്ഥാനത്ത് നമ്മുടെയൊക്കെ മക്കളുടെ മുഖമൊന്ന് വെറുതെ പ്രതിഷ്ഠിച്ചു നോക്കണം.. അപ്പോൾ നമുക്ക് കുറേക്കൂടി പൊള്ളും.

ഒട്ടും വൈകാരികതയില്ലാതെ ചില വസ്തുതകൾ പറയാം.

കണ്ണൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ പത്മരാജനാണ് പ്രതി.

പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.

പിതാവ് മരിച്ചതിനാൽ മാതാവിന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയുണ്ട്.

കഴിഞ്ഞ മാസം 16 ന് തലശ്ശേരി ഡി വൈ എസ് പി ഓഫീസിൽ നേരിട്ട് ചെന്ന് വീട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്.

പിറ്റേന്ന് തന്നെ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്.

സി ഐ ശ്രീജിത്തിനായിരുന്നു ആദ്യം അന്വേഷണച്ചുമതല. പിന്നീട് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെത്തുടർന്ന് മറ്റൊരാൾക്ക് ചുമതല കൈമാറി.

മജിസ്ട്രേറ്റിനു മുന്നിൽ 164 പ്രകാരം കുട്ടി രഹസ്യമൊഴി കൊടുത്തിരുന്നു. അധ്യാപകൻ ഉപദ്രവിച്ച കാര്യം മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞതായി കുട്ടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി – മാർച്ച് കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുള്ളതായി കുട്ടി മൊഴി കൊടുത്തിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.

പീഡനം വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതി പത്മരാജനെതിരെ നേരത്തെയും പരാതികളുയർന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സമാനമായ രീതിയിൽ ഇയാൾ മറ്റു പല കുട്ടികളേയും ഉപദ്രവിച്ചതായി സൂചനയുണ്ട്.

പോക്സോ കേസുകളിൽ പെൺകുട്ടിയെ അന്വേഷണാർത്ഥം എവിടേക്കും വിളിപ്പിക്കരുത് എന്നാണ് നിയമം. പെൺകുട്ടിയെ ഡി വൈ എസ് പി ഓഫീസിലേക്കും, സ്കൂളിലേക്കും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിട്ടുള്ളതായി വീട്ടുകാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൗൺസലിംഗിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതായും പറയുന്നു. അതെല്ലാം കുട്ടിക്ക് മാനസികസമ്മർദമുണ്ടാക്കിയിട്ടുണ്ട്.

ബി ജെ പി അധ്യാപക സംഘടനയുടെ ജില്ലാ നേതാവ് കൂടിയായ പ്രതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പരാതിപ്പെട്ട് കേസെടുത്ത് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രദേശത്തെ സി പി എം, കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. കൊറോണ പശ്ചാത്തലത്തിൽ വലിയ ആൾക്കൂട്ടപ്രതിഷേധം നടത്താൻ പറ്റാത്തതിനാൽ അവർ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

‘പൗരത്വബില്ലിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ കരുവാക്കിക്കൊണ്ട് നടത്തുന്ന പൊറാട്ട്നാടകം ‘ എന്ന് ബി ജെ പി പ്രാദേശികനേതൃത്വം സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ബി ജെ പി അനുഭാവികൾ അത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടെന്നും ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിലുണ്ട്.

അതേ സമയം പ്രതിയുടെ ഫോൺറെക്കോഡ് പോലീസ്‌ പരിശോധിച്ചിട്ടുണ്ട് എന്നും, അതിൽ പല തവണ ഈ അധ്യാപകൻ പെൺകുട്ടിയെ വിളിച്ചതിന്റെ തെളിവുകളുണ്ട് എന്നും ബോധ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷത്തീന്ന് പിടിച്ചെടുത്ത് കൊടുത്ത പരാതിയല്ല.

വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടതാണ്.

ആ കുട്ടി കൃത്യമായി മൊഴി കൊടുത്തിട്ടുള്ളതാണ്..

സഹപാഠികളടക്കം അത് ശരി വെച്ചിട്ടുള്ളതാണ്..

ലോക്ഡൗണിന്റെ തിരക്കുകളുണ്ടാവും.. പക്ഷേ ഏതു കൊറോണക്കാലത്തും ഏറ്റവും ജാഗ്രതയോടെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും നശിപ്പിക്കേണ്ടതും ഇത്തരം വൈറസുകളെത്തന്നെയാണ്…

ആ വൈറസിനെ പിടിച്ചകത്തിടാൻ എന്താണ് തടസ്സം?

"പപ്പൻ മാഷ് ഈ സ്കൂളില് വരണ്ടായിരുന്നു… എന്നെ വല്ലാണ്ട് എടങ്ങേറാക്കും… "" അനക്ക് ഉമ്മോട് പറഞ്ഞൂടേ ?""അതൊന്നും…

Posted by Deepa Nisanth on Monday, April 13, 2020

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3a5P8Zz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages