വ്യാജവൈദ്യൻ മോഹനൻ കാൻസറിനു ചികിൽസിച്ച റീന മനോഹർ നിര്യാതയായി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 April 2020

വ്യാജവൈദ്യൻ മോഹനൻ കാൻസറിനു ചികിൽസിച്ച റീന മനോഹർ നിര്യാതയായി

ഇ വാർത്ത | evartha
വ്യാജവൈദ്യൻ മോഹനൻ കാൻസറിനു ചികിൽസിച്ച റീന മനോഹർ നിര്യാതയായി

ക്യാൻസർ ബാധയെ തുടർന്ന് വ്യാജ വൈദ്യൻ മോഹനൻ ചികിത്സിച്ച റീന മനോഹർ നിര്യാതയയായി. കരളിൽ കാൻസർ ബാധിച്ചതനെ തുടർന്നാണ് റീന മോഹനൻ്റെ അടുത്ത് ചികിത്സതേടിപ്പോയത്. ഏതാനും നാളുകൾക്ക് ശേഷം തൻ്റെ രോഗം പൂർണമായും മാറിയെന്നു മോഹനൻ റീനയെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. 

തുടർന്ന് രോഗശാന്തിയെക്കുറിച്ച് അനുഭവ സാക്ഷ്യം ഫേസ്ബുക്ക് വീഡിയോയിലൂടെ റീന പറയുകയുണ്ടായി. എന്നാൽ ഇതറിഞ്ഞ പലരും റീനയുമായി ബന്ധപ്പെടുകയും, പൂർണമായും രോഗം മാറിയെന്ന് ധരിച്ചിരുന്ന അവരോട് ശാസ്ത്രീയ മാർഗങ്ങളിൽ കൂടി രോഗമില്ലന്ന് ഉറപ്പിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ആദ്യം അവരത് ചെവിക്കൊണ്ടിരുന്നില്ല. ഈ സംഭവം മോഹനൻ്റെ വ്യാജ ചികിത്സാരീതിക്ക് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. റീനയുടെ പോസ്റ്റ് പലരീതിയിൽ മോഹനൻ ദുരുപയോഗം ചെയ്യുകയുമുണ്ടായി.  

എന്നാൽ ദിവസങ്ങൾക്കു ശേഷം ഫേസ്ബുക്കിൽ ഒരു പോസ്റ്റുമായി റീന മനോഹർ വീണ്ടും രംഗത്തെത്തിയിരുന്നു. മോഹൻ്റെ വ്യാജ ചികിത്സയ്ക്കെതിരെയായിരുന്നു റീന അന്ന് പോസ്റ്റിട്ടത്. 

“ഞാൻ റീന മനോഹർ. ഞാൻ കാൻസർ ട്രീറ്റ്മെന്റിനെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പാരമ്പര്യ വൈദ്യത്തിൽക്കൂടി കാൻസറിന് ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായിട്ട് അതേ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാൻ. പാരമ്പര്യ വൈദ്യം അനുസരിച്ച് എനിക്കന്ന് മരുന്നുതന്നിരുന്ന മോഹനൻ വൈദ്യരേയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര സ്റ്റാഫുകളെയും ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ആരിൽ നിന്നും ഒരു പ്രതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ മറ്റൊരു ഡോക്ടറുടെ ട്രീറ്റ്‌മെന്റ്ൽ ആണിപ്പോൾ. ആകയാൽ എന്റെ പോസ്റ്റ് കണ്ട് വിശ്വസിച്ച് എന്റെ ചികിൽസാരീതി പിന്തുടരാൻ ശ്രമിച്ചവരോടും ഇനീം തുടരാൻ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഫേളോഅപ്പ് ലഭിക്കാത്ത ഒരു ചികിൽസാ രീതിക്കും മുതിരരുത്. പ്രണാമം..”- ഇങ്ങനെയായിരുന്നു അന്ന് റീന പറഞ്ഞിരുന്നത്. 

ഇതിനു ശേഷം പല തവണ മോഹനൻ്റെ ചികിത്സക്കെതിരെ റീന രംഗത്തു വന്നിരുന്നു. സോഷ്യൽ മീഡിയയും, ഓൺലൈൻ വാർത്താ മാധ്യമങ്ങളും വഴിയാണ് ഈ സംഭവം പുറത്തുവന്നത്. 

24 ന്യൂസ് ചാനലിൽ നടന്ന ഒരു പരിപാടിക്കിടയിൽ റീന മനോഹർ തന്നോട് ജോലി നൽകുവാൻ ആവശ്യപ്പെട്ടെന്നും, അതു നൽകാത്തത് കൊണ്ടാണ് അവർ തനിക്കെതിരെ രംഗത്തു വന്നതെന്നും മോഹനൻ ആരോപിച്ചിരുന്നു. ഈ ആരോപണം റീനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

ജയപ്രകാശ് കൊടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

ആദരാഞ്ജലികൾ .🌹🌹🌹🌹

കപടവൈദ്യൻ മോഹനൻ വൈദ്യരുടെ ചികിൽസയ്ക്ക് ഇരയായ റീന മനോഹർ നിര്യാതയായി..

നമ്മളാരും അത്ര വേഗം മറക്കുവാൻ ഇടയില്ലാത്ത ഒരു വ്യക്തിയാണ് റീന..

റീന മനോഹറിന്റെ കരളിൽ കാൻസർ ബാധിച്ചു. തുടർന്ന് മോഹനൻ വൈദ്യരുടെ അടുത്ത് ലിവർ കാൻസർ ചികിത്സക്കായി പോയി. ഏതാനും നാളുകൾക്ക് ശേഷം തന്റെ രോഗം പൂർണമായും മാറി എന്ന് ഈ പാവം സ്ത്രീയെ മോഹനൻ വൈദ്യർ വിശ്വസിക്കുകയും തുടർന്ന് രോഗശാന്തിയെക്കുറിച്ച് അനുഭവ സാക്ഷ്യം വീഡിയോയിലൂടെ fbയിൽ പോസ്റ്റിടുകയും ചെയ്തു.

ആ പോസ്റ്റ് മോഹനൻ വൈദ്യർക്ക് വലിയ മൈലേജാണ് നേടിക്കൊടുത്തത്..

ഇതറിഞ്ഞ പലരും റീനയുമായി ബന്ധപ്പെടുകയും, പൂർണമായും രോഗം മാറിയെന്ന് ധരിച്ചിരുന്ന അവരോട് ശാസ്ത്രീയ മാർഗങ്ങളിൽ കൂടി രോഗമില്ലന്ന് ഉറപ്പിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യം അവരത് ചെവിക്കൊണ്ടില്ല..

പിന്നീട് അവർ തന്നെ fbയിൽ ഒരു തിരുത്തൽ പോസ്റ്റുമായി രംഗത്തെത്തി..

അതിങ്ങനെയായിരുന്നു.

“ഞാൻ റീന മനോഹർ. ഞാൻ കാൻസർ ട്രീറ്റ്മെന്റിനെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പാരമ്പര്യ വൈദ്യത്തിൽക്കൂടി കാൻസറിന് ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായിട്ട് അതേ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാൻ. പാരമ്പര്യ വൈദ്യം അനുസരിച്ച് എനിക്കന്ന് മരുന്നുതന്നിരുന്ന മോഹനൻ വൈദ്യരേയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര സ്റ്റാഫുകളെയും ഞാൻ നിരന്തരം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ആരിൽ നിന്നും ഒരു പ്രതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ മറ്റൊരു ഡോക്ടറുടെ ട്രീറ്റ്‌മെന്റ്ൽ ആണിപ്പോൾ. ആകയാൽ എന്റെ പോസ്റ്റ് കണ്ട് വിശ്വസിച്ച് എന്റെ ചികിൽസാരീതി പിന്തുടരാൻ ശ്രമിച്ചവരോടും ഇനീം തുടരാൻ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിൽസാ രീതിക്കും മുതിരരുത്. പ്രണാമം..”

ശേഷം പല തവണ മോഹനൻ വൈദ്യരുടെ ചികിത്സക്ക് എതിരെ റീന രംഗത്തു വരികയുണ്ടായി. സോഷ്യൽ മീഡിയയും, ഓൺലൈൻ വാർത്താ മാധ്യമങ്ങളും വഴി ഈ സംഭവം പുറം ലോകത്തെത്തി.

റീന മനോഹർ കൊണ്ടുപോയ മറ്റൊരു രോഗിയുടെ അവസ്ഥയും പിന്നീട് വഷളായി.

24 ന്യൂസ് ചാനലിൽ നടന്ന ഒരു പരിപാടിക്കിടയിൽ റീന മനോഹർ തന്നോട് ജോലി നൽകുവാൻ ആവശ്യപ്പെട്ടെന്നും, അതു നൽകാത്തത് കൊണ്ടാണ് അവർ തനിക്കെതിരെ രംഗത്തു വന്നതെന്നും മോഹനൻ വൈദ്യർ നിഷ്ക്കരുണം ആരോപിച്ചു. ഈ ആരോപണം റീനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മരണം വരെ അവരെ ഇത് അലട്ടി.

എന്തായാലും റീനാ മനോഹറുടെ രോഗാവസ്ഥ ഗുരുതരമാകുകയും അവർ മരണപ്പെടുകയും ചെയ്തു.. മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സ ആദ്യമായി തുറന്നു കാട്ടുവാനുള്ള ആർജവം കാട്ടിയ അവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..

കപട വൈദ്യന്മാരുടെ ചികിൽസ സ്വീകരിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ.. അശാസ്ത്രീയ ചികിൽസാരീതികൾ പ്രോൽസാഹിപ്പിക്കുകയും, പിന്തുടരുകയും ചെയ്യുന്നവർ സ്വജീവൻ പാഴാക്കരുത്.. ഇതൊരു അപേക്ഷയാണ്.

നടൻ ശ്രീനിവാസനേയും ഈ അവസരം ഓർത്തുപോയി…

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3b1xgAk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages