ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 727 - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2020

ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 727

ഇ വാർത്ത | evartha
ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 727

ഇന്ന് ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 727 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം റൂവി ഹൈ സ്ട്രീറ്റിൽ രണ്ട് മലയാളികൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കഴഞ്ഞ വെള്ളിയാഴ്ച ഇവർ റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊവിഡ് 19 പരിശോധനക്ക് വിധേയരാവുകയും തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുകയും രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ ഇരുവരെയും അറിയിക്കുകയുമായിരുന്നു.

ഒമാനിലെ മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്. ഇവിടെ രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം ഇവിടെയുള്ള മലയാളികൾ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yWuKx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages