ഇ വാർത്ത | evartha
‘ഛോട്ടാ’ കെജ്രിവാളിനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് ‘ബഡാ’ കെജ്രിവാൾ

ഡൽഹി: രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആം ആദ്മിയുടെ വിജയത്തോടൊപ്പം തന്നെ ഒരു ഒരു കുഞ്ഞൻ താരവുമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ കുഞ്ഞു ‘കെജ്രിവാൾ’. ഇപ്പോഴിതാ ‘ഛോട്ടാ’ കെജ്രിവാളിനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാൻ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പാർട്ടി പ്രവർത്തകന്റെ മകനാണ് ഈ താരം.
വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും ഒരു കുഞ്ഞ് ആംആദ്മി തൊപ്പിയും വച്ച് കെജ്‍രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമിട്ടുള്ള കൊച്ചുമിടുക്കന്‍റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറാണ് ആംആദ്മിയുടെ ഏറ്റവും പ്രായംകുറഞ്ഞ ആ അനുയായി. ആംആദ്‍മി പ്രവര്‍ത്തകനായ രാഹുലിന്‍റെ മകനാണ് ആംആദ്മി തന്നെ ‘മഫ്ളര്‍ മാന്‍’ എന്ന് ഓമനപ്പേരിട്ട് വിളിച്ച അവ്യാന്‍.
ഫെബ്രുവരി 16ന് ആണ് അരവിന്ദ് കെജ്‍രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.ആംആദ്‍മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതായി അറിയിച്ചത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OVM2j8
via IFTTT
No comments:
Post a Comment