ഡൽഹിയിൽ എത്രസീറ്റിൽ ബിജെപി 2000 വോട്ടിന് താഴെ തോറ്റു: ഒരു വൻ നുണകൂടി പൊളിഞ്ഞു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 13 February 2020

ഡൽഹിയിൽ എത്രസീറ്റിൽ ബിജെപി 2000 വോട്ടിന് താഴെ തോറ്റു: ഒരു വൻ നുണകൂടി പൊളിഞ്ഞു

ഇ വാർത്ത | evartha
ഡൽഹിയിൽ എത്രസീറ്റിൽ ബിജെപി 2000 വോട്ടിന് താഴെ തോറ്റു: ഒരു വൻ നുണകൂടി പൊളിഞ്ഞു

നുണകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഒരു വൻ കള്ളം കൂടി സോഷ്യൽ മീഡിയ പൊളിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 36 സീറ്റുകളില്‍ രണ്ടായിരം വോട്ടിന് താഴെയാണ് തോറ്റതെന്ന ബിജെപിയുടെ പ്രചാരണമാണ് പൊളിഞ്ഞത്. യഥാർത്ഥത്തിൽ രണ്ടു സീറ്റുകളില്‍ മാത്രമാണ് ബിജെപി 2000വോട്ടുകള്‍ക്ക് തോറ്റത്. ബാക്കിയെല്ലായിടക്കും കനത്ത തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിിയിരിക്കുന്നത്. 

വെറും 2000വോട്ടിന് താഴെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന പ്രസ്താവനയാണ് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ  ബിജെപി സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം പ്രകാരം, ബിജ്വാസന്‍, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപി 2000 വോട്ടിന് താഴെ തോറ്റത്. 

ബിജ്വാസനില്‍ ബിജെപി സ്ഥാനാര്‍ത്ഥി സത് പ്രകാശ് റാണ തോറ്റത് 753വോട്ടിനാണ്. ആദര്‍ശ് നഗറില്‍ രാജ് കുമാര്‍ ഭാട്ടിയ തോറ്റത് 589വോട്ടിനും. 

എഴുപത് സീറ്റുകളില്‍ 62 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍, ബിജെപിക്ക് വെറും എട്ട് സീറ്റാണ് ലഭിച്ചത്. 

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39w1l9Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages