‘താങ്കളുടെ യാത്രകൾക്ക് നന്ദി’ ; മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 February 2020

‘താങ്കളുടെ യാത്രകൾക്ക് നന്ദി’ ; മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം

ഇ വാർത്ത | evartha
‘താങ്കളുടെ യാത്രകൾക്ക് നന്ദി’ ; മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം

ബെംഗളുരു: യാത്രകൾക്ക് തങ്ങളുടെ സേവനം ഉപയോഗിച്ച മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം.
ഒരു വർഷത്തിനിടെ കർണാടക ആർടിസിയിൽ ഏറ്റവുമധികം ടിക്കറ്റെടുത്ത റെക്കോർഡ് നേടിയ എറണാകുളം സ്വദേശി സജിൻ സെബാസ്റ്റ്യനാണ് കർണാടക ആർടിസിയുടെ ആദരം. 2019 വർഷം 148 തവണയാണ് സജിൻ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തത്. കൂടുതൽ തവണ ഓൺലൈൻ ടിക്കറ്റ് എടുത്തവരെ അനുമോദിക്കുന്ന ചടങ്ങിലേക്ക് സജിന് ക്ഷണം ലഭിച്ചു.

കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് ഇ-മെയിൽവഴിയാണ്, 2019-ൽ കർണാടക ആർ.ടി.സി.യിൽ കൂടുതൽതവണ ടിക്കറ്റ് എടുത്തത് സജിനാണെന്ന വിവരം അറിയിച്ചത്. പതിവുയാത്രക്കാർക്കായി ഈ മാസം 29-ന് നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്ദേശം.ബെംഗളുരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ് സജിന്‍. സജിന്റെ ടിക്കറ്റെടുക്കലിലൂടെ 1.8 ലക്ഷം രൂപ കർണാടക ആർടിസിക്ക് ലഭിച്ചു.

മൂന്നുവർഷമായി എല്ലാ ആഴ്ചകളിലും എറണാകുളത്തേക്ക് പോകുന്നുണ്ടെന്ന് സജിൻ പറഞ്ഞു. ”ആദ്യമൊക്കെ തീവണ്ടികളിലായിരുന്നു യാത്ര. എന്നാലിപ്പോൾ കർണാടക ആർ.ടി.സി. ബസിൽമാത്രമാണ് നാട്ടിലേക്കുപോകുന്നത്. സ്ലീപ്പർ ബസിലാണ് കൂടുതലായും യാത്രചെയ്യുന്നത്. ബസ് കയറാൻ സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ടുപോയാൽ ജീവനക്കാർ കാത്തുനിൽക്കാറുണ്ടെന്നും സജിൻ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ONx5zo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages