മൂന്നാം വിവാഹത്തിനായി പന്തലിലെത്തിയ യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിയോടിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 February 2020

മൂന്നാം വിവാഹത്തിനായി പന്തലിലെത്തിയ യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിയോടിച്ചു

ഇ വാർത്ത | evartha
മൂന്നാം വിവാഹത്തിനായി പന്തലിലെത്തിയ യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിയോടിച്ചു

കറാച്ചി: മൂന്നാം വിവാഹത്തിനെത്തിയ പന്തലിലെത്തിയ യുവാവിനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയില്‍ നോര്‍ത്ത് നസീമാബാദിനലാണ് സംഭവം. മര്‍ദ്ദനത്തില്‍ യുവാവിന് പരിക്കേറ്റതിനാല്‍ ചികിത്സയ്ക്കായി ഇയാളെ അബ്ബാസി ഷഹീദ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്.

ആദ്യഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താനറിയാതെ രഹസ്യമായാണ് ഇയാള്‍ 2018ല്‍ രണ്ടാം വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ ഇതേ രീതിയില്‍ വീണ്ടും വിവാഹം നടത്താന്‍ നോക്കുകയാണെന്നും ആദ്യഭാര്യ ആരോപിച്ചു.1961 ലെ മുസ്‌ലിം കുടുംബ നിയമ ഓർഡിനൻസിനു കീഴിൽ, രണ്ടാം തവണ കെട്ടുന്നതിനുമുമ്പ് ആദ്യത്തെ ഭാര്യയിൽ നിന്ന് രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.

യുവാവിനെ കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ലെന്നും സിവില്‍ കോടതിയെ സമീപിക്കാന്‍ ഇരുവരോടും നിര്‍ദ്ദേശിച്ചെന്നും പോലീസ് പറഞ്ഞു.വിവാഹ സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ആദ്യഭാര്യയുടെ വീട്ടുകാര്‍ക്കെതിരെ യുവാവ് കേസു കൊടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/37oY5vu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages