ഇ വാർത്ത | evartha
പബ്ബിൽ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവമോർച്ച നേതാവിനെതിരെ പരാതി
ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച നേതാവിനെതിരെ ഹൈദരാബാദിൽ മോഡൽ പീഡനക്കേസ് നൽകി. തെലുങ്ക് ടെലിവിഷനിലെ ബിഗ്ബോസ് പരിപാടിയിലെ മുൻ മത്സരാർത്ഥിയും മോഡലുമായ യുവതി നൽകിയ പരാതിയിൽ ആശിഷ് ഘോഷിനെതിരെയാണ് മധാപൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ബിജെപിയുടെ മുൻ പ്രമുഖ നേതാവും മുൻ എംഎൽഎയുമായ ടി നന്ദേശ്വർ ഗൗഡയുടെ മകനും കൂടിയാണ് ആശിഷ് ഘോഷ്.അടുത്തിടെയാണ് ടി നന്ദേശ്വർ ഗൗഡ ബിജെപി വിട്ട് ടിഡിപിയില്‍ വന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് സൈബറാബാദിലെ ഒരു ഹോട്ടലിലെ പബ്ബിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുക്കൊണ്ടിരിക്കെ പാട്ട് കേൾക്കുന്നതിനായി ഒരിടത്തേക്ക് മാറി നിന്നതായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം അവിടുത്തേക്ക് വന്ന ആശിഷും സുഹൃത്തുക്കളും തന്നോടും സുഹൃത്തുക്കളോടും മോശമായി പെരുമാറുകയായിരുന്നുവെന്ന് 27കാരിയായ മോഡൽ നൽകിയ പരാതിയിൽ പറയുന്നു.
ഇയാളോടൊപ്പം കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും തന്റെയും സുഹൃത്തുക്കളുടെയും കയ്യിൽ കയറിപ്പിടിക്കുകയും അശ്ളീല ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പിന്നാലെ ആശിഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2YcKEfq
via IFTTT
No comments:
Post a Comment