ഇ വാർത്ത | evartha
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ മുഖം ഇനി സ്വിസ് നാണയങ്ങളില്‍
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ മുഖം പതിപ്പിച്ച് നാണയങ്ങള്‍ ഇറക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വിസ് ഫ്രാങ്കിന്റെ മുഖമാകുന്നത്. രാജ്യത്തിന് പലവിധ സേവനങ്ങള്‍ നല്‍കി മരിച്ചവരുടെ മുഖങ്ങളാണ് സാധാരണ നാണയത്തില്‍ പതിപ്പിക്കാറുള്ളത്.
20 ഗ്രാന്‍സ്ലാം കിരീടങ്ങളെ പ്രതിനിധീകരിച്ച് 20 ഫ്രാങ്കിന്റെ വെള്ളിനാണയങ്ങളാണ് ഇപ്പോള്‍ ഫെഡററുടെ മുഖം പതിപ്പിച്ച് പുറത്തിറക്കുന്നത്. സെന്റര്‍ കോര്‍ട്ടില്‍ ആരാധകരെ വിസ്മയിപ്പിച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത് . ജനുവരിയില്‍ ഫെഡറര്‍ ഫ്രാങ്ക് പുറത്തിറക്കുമെന്നാണ് വിവരം. ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ് സൈറ്റിലൂടെ നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ് .
1981ല്‍ സ്വിസ് തലസ്ഥാനമായ ബാസിലിലാണ് ഫെഡറര്‍ ജനിച്ചത്. അമ്മ ദക്ഷിണാഫ്രിക്കകാരിയായതിനാല്‍ ഇരട്ടപൗരത്വമുള്ള ഫെഡറര്‍ രാജ്യാന്തര തലത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയാരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/33F7Vrj
via IFTTT
No comments:
Post a Comment