മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കി; കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 2 December 2019

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കി; കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കി; കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസില്‍ കല്ലട ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം വൈകീട്ട് കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് പോയ ബസിന്റെ ഡ്രൈവര്‍ പാലക്കാട് എലവഞ്ചേരി സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് പൊലീസ് പിടിയിലായത്.

മുന്നില്‍ പോകുകയായിരുന്നു കാറില്‍ ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലെ യാത്രക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി. ഡ്രൈവറുമായി സംസാരിച്ചതില്‍ നിന്ന് ഇയാള്‍ മദ്യപിച്ചതായി ബോധ്യപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെ ടുത്ത് വൈദ്യപരിശോധന നടത്തി. മദ്യപിച്ചെന്ന് പരിശോധനയില്‍ വ്യക്തമായതോടെ പൊലീസ് കേസെടുത്തു ബസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2rN9ZAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages