ഇ വാർത്ത | evartha
പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.15 ദിവസത്തിനകം റിപ്പോര്‍ട്ട് തേടണമെന്നാണ് നിര്‌ദേശം.
കഴിഞ്ഞദിവസമാണ് സുല്‍ത്താന്‍ ബത്തേരിയിലെ
ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്നാണ് ഷെഹല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ് റൂമിലെ പൊത്തിനുള്ളില്‍ കാല്‍ പെട്ടപ്പോഴാണ് ഷെഹല്‌യ്ക്ക് പാമ്പുകടിയേറ്റത്. കുട്ടിക്ക് ചികിത്സ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ വൈകിച്ചതായും ആരോപണമുണ്ട്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/35rEkmm
via IFTTT
No comments:
Post a Comment