ഇ വാർത്ത | evartha
ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; കര്‍ശന നടപടികളുമായി കളക്ടര്‍
വയനാട്: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ കര്‍ശന നടപടിയുമായി കളക്ടര്‍.എല്ലാ സ്‌കൂളുകളുടേയും സുരക്ഷ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും ഇന്നുതന്നെ വൃത്തിയാക്കണമെന്ന് നിര്‍ദേശത്തിലുണ്ട്.
എല്ലാ ക്ലാസ് മുറികളും പിടിഐയുടെ നേതൃത്വത്തില്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.ക്ലാസുകളില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും, എല്ലാ മാസവും ഈ പരിശോധന നടത്തണമെന്നും ഉത്തരവില്‍ ഉണ്ട്.
പാമ്ബുകടിയേറ്റാല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണമെന്നും പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KIUX5j
via IFTTT
No comments:
Post a Comment