അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സഹായിച്ചു; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 3 November 2019

അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സഹായിച്ചു; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ഇ വാർത്ത | evartha
അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സഹായിച്ചു; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അസമില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സഹായിച്ചുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തേത് അന്തിമ കരടു രേഖയല്ല ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
19 ലക്ഷമാണോ 40 ലക്ഷമാണോ എന്നതല്ല വിഷയം.കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസിലാക്കണം. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കും. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണ് എന്ന് മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഈ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ നിരുത്തരവാദിത്തപരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് സ്ഥിതി വഷളാക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ച് ഒരു പരിധിവരെ വ്യക്തമാക്കുന്നതിനുള്ള ശ്രമങ്ങളാണ് പൗരത്വ രജിസ്റ്ററിലൂടെ നടന്നത്. അതില്‍ മറ്റു വിവാദങ്ങള്‍ക്ക് സ്ഥാനമില്ല’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘പോസ്റ്റ് കൊളോണിയല്‍ അസം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/32j0BBe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages