ഇ വാർത്ത | evartha
നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന് പരാതി; ശശി തരൂര്‍ എംപിക്ക് സമന്‍സ്
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്ക് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.’ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന തന്റെ പുസ്തകത്തിലൂടെ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ഡിസംബര്‍ 21ന് നേരിട്ടു ഹാജരാകാനാണ് കോടതി നിര്‍ദേശം.
പെരുന്താന്നി എന്‍എസ്എസ് കരയോഗ അംഗമായ സന്ധ്യയാണ് പരാതി നല്‍കിയത്. പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തു ന്നതുമാണെന്ന് ഹര്‍ജിക്കാരി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി ഫയല്‍ചെയ്തത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N7vLXB
via IFTTT
No comments:
Post a Comment