ഇ വാർത്ത | evartha
ധമാക്കയിലെ പുതിയ ഗാനം രണ്ട് ലക്ഷത്തിലേറെ ഡിജിറ്റൽ കാഴ്ചക്കാരുമായി മുന്നോട്ട്
ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ രണ്ടുലക്ഷത്തിലേറെ ഡിജിറ്റൽ കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുകയാണ്. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് മുൻപിലേക്ക് ബ്ലെസ്‌ലി എന്ന ഒരു പുതിയ ഗായകനെ ഒമർലുലു അവതരിപ്പിക്കുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
സൂപ്പർ ഹിറ്റുകളായിരുന്ന ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർ ലുലു ഒരുക്കുന്ന കോമഡി എന്റർടെയ്‌നറിൽ അരുണാണ് നായകൻ. ജിത്തു ജോസഫ്സംവിധാനം ചെയ്ത മമ്മി ആന്റ് മീ എന്ന സിനിമയ്ക്ക് ശേഷം മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
നിക്കി ഗിൽറാണിയാണ് നായിക. ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഫുക്രു മുതലായവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഗോപി സുന്ദർ.ചിത്രം ഡിസംബർ 20-ന് റിലീസ് ചെയ്യും.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OE4HyX
via IFTTT
No comments:
Post a Comment