വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 21 November 2019

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി

ഇ വാർത്ത | evartha
വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കോഴിക്കോട് മവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം.

യുഎപിഎ പോലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിന് സംശയമില്ല.യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2rjzvwF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages